ആരാധകർക്കിടയിൽ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും റെക്കോർഡുകൾ സ്വന്തമാക്കുന്ന നടൻ വിജയ്. ഈ വർഷം ഏറ്റവും കൂടുതൽ തവണ റീ ട്വീറ്റ് ചെയ്യപ്പെട്ട ഫോട്ടോ എന്ന റെക്കോർഡ് വിജയ് പകർത്തിയ ആരാധകർക്കൊപ്പമുള്ള സെൽഫിക്ക്. ‘മാസ്റ്റർ’ സിനിമയുടെ ലൊക്കേഷനിൽ വച്ച്, ആരാധകർക്കൊപ്പം പകർത്തിയ സെൽഫിയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. ഫോട്ടോക്കൊപ്പമുള്ള വീഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
‘വോട്ടിടാന്‍ ക്യൂ നിന്നത് അയ്യപ്പന് ഒപ്പം’; അവകാശം രേഖപ്പെടുത്തിയെന്ന് നടി ഉമ നായര്‍
രണ്ട് ലക്ഷത്തിനടുത്താണ് താരത്തിന്റെ സെൽഫി ട്വിറ്ററിൽ റീ ട്വീറ്റ് ചെയ്യപ്പെട്ടത്. നാല് ലക്ഷത്തോളം ലൈക്കുകളും ഫോട്ടോക്ക് ലഭിച്ചിട്ടുണ്ട്. വിജയുടെ സാമ്പത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതിനിടയില്‍ താരത്തിന് പിന്തുണ അറിയിക്കുന്നതിനായാണ് ആരാധകര്‍ സെല്‍ഫിയും വിഡിയോയും റീട്വീറ്റ് ചെയ്തത്. അന്ന് മാസ്റ്റർ സിനിമയുടെ ചിത്രീകരണം ഉദ്യോഗസ്ഥർ തടസപ്പെടുത്തിയിരുന്നു. കാരവാനിന്റെ മുകളിൽ കയറി നിന്ന് വിജയ് എടുത്ത ഈ ഫോട്ടോ താരം പങ്കവച്ച് സെക്കൻഡുകൾ കൊണ്ട് തന്നെ വൈറലായിരുന്നു.
കർഷക സമരം; പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും
പ്രതികരിക്കാൻ ഇവിടെ എഴുതുക