കോവിഡ് വാക്സിൻ ഉപയോഗത്തിനായി തയ്യാറെടുക്കുകയാണ് മിക്ക രാജ്യങ്ങളും. രാജ്യത്ത് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അടുത്ത ആഴ്ചകളിൽ തന്നെ കോവിഡ് വാക്സിന് അനുമതി നൽകിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കാർഷിക നിയമം പിൻവലിയ്ക്കില്ലെന്ന് കേന്ദ്ര സർക്കാർ; അമിത് ഷായുമായി സംഘടനകൾ നടത്തിയ ചർച്ച പരാജയം
പരീക്ഷണ ഘട്ടത്തിലാണ് കോവിഡ് വാക്സിനുള്ളത്. ഉപയോഗത്തിനായുള്ള അനുമതി ലഭിച്ചാലുടൻ തന്നെ വൻതോതിൽ വാക്സിൻ നിർമാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. എല്ലാ ജനങ്ങളിലേക്കും കുറഞ്ഞ ചിലവിൽ തന്നെ വാക്സിൻ എത്തിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് വ്യക്തമാക്കി.
കോവിഡ് വാക്സിൻ നിരസിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒന്റേറിയോ സർക്കാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക