പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുരുതി’. ബോളിവുഡില്‍ ‘കോഫി ബ്ലൂം’ എന്ന സിനിമയ്ക്കുശേഷം മനു വാര്യർ മലയാളത്തിൽ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുരുതി. പൃഥ്വിരാജ് തന്നെയാണ് ഇന്ന് ചിത്രീകരണം തുടങ്ങുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ നിർമ്മാണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണെന്നതും പ്രത്യേകതയാണ്.
https://www.facebook.com/PrithvirajSukumaran/photos/a.458920757496327/3522554547799584/
‘കുരുതി’- ‘കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ! എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ പോസ്റ്റർ എത്തിയത്. സോഷ്യോ- പൊളിറ്റിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ചിത്രമായിരിക്കും കുരുതി എന്നാണ് വിവരം. റോഷന് മാത്യു, മണികണ്ഠന് ആര് ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്, സാഗര്‍ സൂര്യ, മാമുക്കോയ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക