ന്യൂഡൽഹി: രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പിഎം- വൈഫൈ ആക്സസ് നെറ്റ് വര്‍ക്ക് ഇന്റര്‍ഫെയ്സ് അഥവാ ‘പിഎം-വാണി’ എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുക.
വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നിര്‍ദേശം നല്കി റോബോട്ട്; കൗതുകമായി കൊച്ചിയിലെ തെരഞ്ഞെടുപ്പ്
രാജ്യത്തുടനീളം പബ്ലിക് ഡാറ്റാ ഓഫീസുകള്‍ (പിഡിഒ) വഴിയായിരിക്കും വൈഫൈ സേവനം എത്തിക്കുക. പബ്ലിക് ഡാറ്റാ ഓഫീസ് അഗ്രഗേറ്റര്‍മാരുടെ നേതൃത്വത്തിൽ ചെറിയ കടകള്‍ക്കും പൊതു സേവന കേന്ദ്രങ്ങള്‍ക്കും പിഡിഓ ആവാം. ഈ പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ വഴിയുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിന് ലൈസന്‍സ് ഫീ ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക