ഡിസംബർ ആറാം തീയതി വൈകുന്നേരം 16 വയസ്സുള്ള അച്ഛനില്ലാത്ത പെൺകുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബന്ധുക്കൾ നൽകിയ പെൺകുട്ടിയുടെ ഫോൺ നമ്പറിൽ ബന്ധപ്പട്ടപ്പോൾ ഫോൺ റിംഗ് ചെയ്തെങ്കിലും കോളെടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടി കോട്ടക്കൽ ചങ്കുവെട്ടി ജംഗ്ഷനിൽ ഉണ്ടെന്ന് വ്യക്തമായി. കൊണ്ടോട്ടി പോലീസ് കോട്ടക്കൽ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ കണ്ടെത്തി.
വനിതാ പൊലീസുകാരുടെ സാന്നിധ്യത്തിലും ബന്ധുക്കളുടെ സാന്നിധ്യത്തിലും വിശദമായി ചോദ്യം ചെയ്തതിൽ പെൺകുട്ടി ജാബിറിനൊപ്പം കോട്ടക്കുന്ന്, നിളാതീരം പാർക്ക്, കുറ്റിപ്പുറം പാലം മുതലായ സ്ഥലങ്ങളിൽ കറങ്ങാൻ പോയതാണ് എന്ന് വെളിപ്പെടുത്തി. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ യുവാവ് തന്നെ ചങ്കുവെട്ടിയിൽ ഉപേക്ഷിച്ചതാണെന്ന് പെൺകുട്ടി പറഞ്ഞു.
തൻറെ വലിയമ്മയുടെ ഫോൺ മുഖേനയാണ് കുട്ടി ഓൺ ലൈൻ ക്ലാസുകൾ ശ്രദ്ധിച്ചിരുന്നത്. ഇൻസ്റ്റാഗ്രാം പരിചയത്തിലൂടെ ജാബിർ തന്റെ ഇന്‍സ്റ്റഗ്രാം ഡിപിയിലെ ഫോട്ടോ കണ്ട് അടുത്ത് പരിചയപ്പെട്ടതാണെന്നും പെൺകുട്ടി വ്യക്തമാക്കി. തനിക്ക് ഒരു സ്പാനിഷ് കമ്പനിയിലാണ് ജോലി എന്നും ഇൻറർനെറ്റിൽ കിട്ടുന്ന നഗ്ന വീഡിയോസ് അപ്ലോഡ് ചെയ്താൽ കമ്മീഷനായി തനിക്ക് ലക്ഷങ്ങൾ ലഭിക്കാറുണ്ടെന്നും യുവാവ് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
പെൺകുട്ടിയുടെ ശരീര ഭാഗങ്ങളുടെ നഗ്ന ഫോട്ടോ തനിക്ക് അയച്ചു തന്നാൽ തൻറെ കമ്പനിയിൽ വിദേശത്ത് സൈറ്റുകളിൽ ആരും അറിയാതെ അപ്ലോഡ് ചെയ്യാമെന്നും ബാങ്ക് അക്കൗണ്ടിൽ ക്യാഷ് ഇട്ട് തരുമെന്നും പറഞ്ഞ് യുവാവ് കുട്ടിയെ കബളിപ്പിച്ച് ചിത്രങ്ങള്‍ വാങ്ങി. പെൺകുട്ടി പലതവണയായി തന്റെ നഗ്നഫോട്ടോ ജാബിറിന് അയച്ചിരുന്നു. പുറമെ ബന്ധുക്കളുടെയും കൂട്ടുകാരികളുടെയും ഫോൺ നമ്പറുകളും ഭീഷണിക്ക് വഴങ്ങി പെൺകുട്ടി ഇയാൾക്ക് അയച്ചു കൊടുത്തിരുന്നു.
കുട്ടിയുടെ ദൃശ്യങ്ങൾ കണ്ടുമടുത്ത പ്രതി പഠനം പൂർത്തിയായാൽ തന്റെ കമ്പനിയിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ ആഭരണങ്ങളും സ്വന്തമാക്കിയിരുന്നു. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ 12നും 17നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിലാസവും നഗ്നഫോട്ടോസും വീഡിയോസും നേതൃത്വത്തിൽ പോലീസ് കണ്ടെടുത്തു. മൊബൈൽ ഫോണിൽ നിന്നു ലഭിച്ച സൂചന ആധാരമാക്കി നടത്തിയ ചോദ്യം ചെയ്യലിൽ കൊണ്ടോട്ടി സ്വദേശിനിയായ 14 കാരിയെ അർദ്ധരാത്രി വീടിൻറെ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക