മൂന്നാർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച ക്ഷേത്രപൂജാരി അറസ്റ്റിൽ. തമിഴ്നാട് ഒട്ടൻഛത്രം സ്വദേശിയായ കെ.ശിവ എന്നയാളാണ് അറസ്റ്റിലായത്. പത്തുവയസുകാരിയായ പെണ്‍കുട്ടിയെ ഇയാൾ കടന്നു പിടിച്ചെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ ഇയാളെ തടഞ്ഞുവച്ച പെണ്‍കുട്ടിയുടെ ബന്ധുക്കൾ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്നാർ എസ് എച്ച് ഒ സാം ജോസ്, എസ് ഐ കെ.എം സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശിവയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സമാനമായ മറ്റൊരു സംഭവത്തിൽ പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മദ്രസ്സ അധ്യാപകന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കുമ്പള കോയിപ്പാടി ദേവി നഗർ സുനാമി കോളനിയിലെ 31 വയസുള്ള മുഹമ്മദ് റിയാസിനെയാണ് കാസർകോട് പോക്സോ കോടതി ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക