വോട്ടിങ് യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കണമെന്നും കമ്മിഷന് അറിയിച്ചു. കോവിഡ് ഭീതിയെ തുടര്‍ന്ന് ഈ രീതിയില്‍ വോട്ട് ചെയ്യുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. തദ്ദേശ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ടമാണ് നാളെ. നാല് വടക്കന്‍ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക