ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പാക്കിസ്ഥാന് ഭീകരരെ സുരക്ഷാസേന വധിച്ചു. ലഷ്കറെ തയിബ ഭീകരസംഘനടയില്പ്പെട്ട സാജിദ്, ബിലാല്‍ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ നിന്ന് രണ്ടു എ.കെ.47 റൈഫിളുകളും സാറ്റ്ലൈറ്റ് ഫോണും പിടിച്ചെടുത്തു. ഭീകരരെ സഹായിച്ചിരുന്ന നാട്ടുകാരനെ സുരക്ഷാസേന പിടികൂടി.
ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുത് തിരഞ്ഞെടുപ്പ് കമ്മിഷന്
മൂന്നുദിവസം മുന്‍പ് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ ഭീകരര്‍ ഷോപ്പിയന്‍ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. ഭീകരരെ വളഞ്ഞ സുരക്ഷാസേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭീകരര്‍ തിരിച്ചു വെടിയുതിര്‍ത്തു. തുടര്‍ന്ന് ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക