തന്റെ ബോഡിഗാർഡുകളിൽ ഒരാളുടെ പിറന്നാൾ ചടങ്ങുകളിൽ പങ്കെടുത്ത് കേക്ക് കഴിക്കാതിരുന്ന നടൻ സൽമാൻ ഖാന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. ബോഡിഗാർഡായ ജഗ്ഗിയുടെ പിറന്നാൾ ചടങ്ങിനിടെയാണ് ഈ സംഭവം.
സൽമാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പിറന്നാൾ ഗാനം പാടുന്നതിനിടെയാണ് ജഗ്ഗി കേക്ക് മുറിച്ചത്. എന്നാൽ കേക്ക് തുടക്കത്തിലേ നിരസിക്കുക അല്ല സൽമാൻ ചെയ്തതെന്നാണ് ഈ വീഡിയോ ശ്രദ്ധേയമാക്കുന്നത്. കേക്ക് കഷണം വയോളം നീട്ടിയ ശേഷമാണ് സൽമാൻ നിരസിച്ചത് എന്നതാണ് ഈ വീഡിയോ ശ്രദ്ധേയമാക്കുന്നത്. ജഗ്ഗി ഉൾപ്പെടെയുള്ളവർ ഇതുകണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്.
എന്തുകൊണ്ടാണ് സൽമാൻ കേക്ക് നിരസിച്ചത് എന്ന കാര്യം വ്യക്തമല്ല. ആരോഗ്യപരിപാലനത്തിൽ സൽമാൻ കർക്കശക്കാരനായത് കൊണ്ടാവാം അതെന്നും സംസാരമുണ്ട്.
ഷേര എന്നയാളുടെ നേതൃത്വത്തിലെ ഒരു സംഘമാണ് സൽമാന്റെ ബോഡിഗാർഡ് ടീം. മരണം വരെയും സൽമാനൊപ്പം ഉണ്ടാവും എന്ന് ഷേര ഒരിക്കൽ പറഞ്ഞിരുന്നു.
ദിലീപ് ചിത്രം ബോഡിഗാർഡിന്റെ ഹിന്ദി പതിപ്പിൽ സൽമാൻ ഖാൻ നായകനായി വേഷമിട്ടിരുന്നു. അതിൽ ഷേരയുടെ ചില പെരുമാറ്റ രീതികൾ സൽമാൻ പകർത്തിയിരുന്നു.
എന്നാൽ ഷേര തനിക്കായി കഠിനാധ്വാനം ചെയ്യുന്നയാൾ എന്നാണ് ഇതേക്കുറിച്ച് സൽമാൻ പറഞ്ഞത്. ഷേര വിശ്വസ്തനാണ്. ഷേരയോളം താൻ സിനിമയിൽ ചെയ്തിട്ടില്ല എന്ന് സൽമാൻ. സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ് സൽമാൻ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക