വ്യാജ പ്രചാരണങ്ങൾ നടത്തി ആളുകളെ വ്യാപകമായി നമ്പർ പോർട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്ന പരാതിയുമായി ജിയോ. എയർടെല്ലിനും വോഡാഫോണിനും എതിരെയാണ് ജിയോയുടെ പരാതി. ഉപയോക്താക്കൾക്കിടയിൽ വ്യാപകമായി തെറ്റിദ്ധാരണ പടർത്തുന്നതിന്റെ പേരിൽ എയർടെല്ലിനും വോഡാഫോൺ ഐഡിയയ്ക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് ജിയോ ആവശ്യപ്പെടുന്നത്.
ഇത് സംബന്ധിച്ച് ട്രായിക്കുള്ള പരാതിയിലാണ് ജിയോ വിശദമാക്കുന്നത്. ജിയോയെ അപമാനിക്കാൻ കർഷക സമരത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രചാരണങ്ങൾ തങ്ങൾ ബഹുദൂരം പിന്നിലാക്കിയ കമ്പനികൾ ചെയ്യുകയാണ്. കർഷക പ്രക്ഷോഭത്തിനിടെ ജിയോ ഉൾപ്പെടെയുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചിരുന്നു.
‘പുലയന്മാരുടെ നീലവസ്ത്രമല്ലാതെ വേറൊന്നും കിട്ടിയില്ലേ’; ശാലു മോനോന് നേരെ ജാതീയാധിക്ഷേപം
പ്രതികരിക്കാൻ ഇവിടെ എഴുതുക