തല നഷ്ടമായിട്ടും മുന്നിൽ വന്ന് പെട്ടയാളെ ആക്രമിക്കാനൊരുങ്ങുന്ന പാമ്പിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓസ്ട്രേലിയയിലെ കടൽത്തീരത്ത് കൂടി നടക്കാനിറങ്ങിയ ആളാണ് തലയില്ലാത്ത പാമ്പിനെ കണ്ടെത്തിയത്.
ജീവനില്ലാത്ത പാമ്പാണെന്ന് കരുതി കയ്യിലെ ടെന്നിസ് റാക്കറ്റ്കൊണ്ട് അതിന്റെ ശരീരത്തിൽ തൊട്ടപ്പോഴാണ് അയാൾ ഞെട്ടിയത്. തലയില്ലാത്ത പാമ്പ് ടെന്നിസ് റാക്കറ്റിനെ ലക്ഷ്യമാക്കി ആക്രമിക്കാനൊരുങ്ങി.
തല പോയെങ്കിലും പാമ്പിന്റെ ജീവൻ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. ശരീരത്തിൽ നിന്ന് തല വേർപെട്ടെങ്കിലും ചെറുത്തു നിൽക്കുന്ന പാമ്പിനെ ദൃശ്യത്തിൽ കണ്ടവരെല്ലാം അമ്പരപ്പിലാണ്. മുന്നിൽ ശത്രുവുണ്ടെന്ന് മനസ്സിലാക്കി പാമ്പ് ഇയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
https://youtu.be/nKG2qGeVi3s
തല വേർപെട്ടാലും മണിക്കൂറുകളോളം പാമ്പിന്റെ ശരീരത്തിൽ ജീവൻ നിലനിൽക്കും. മറ്റ് ജീവികളെപ്പോലെ തലച്ചോറിലേക്ക് അധികം ഓക്സിജൻ വേണ്ടാത്തതിനാലാണ് പാമ്പുകൾക്ക് ഇങ്ങനെ ജീവിക്കാൻ കഴിയുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കി.
പക്ഷിയോ മറ്റോ കൊത്തിക്കൊണ്ട് പോകുന്നതിനിടയിൽ തലവേർപെട്ട് താഴെവീണുപോയതാകാം ഈ പാമ്പെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക