പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരിയായ പെണ്‍കുട്ടി കഴിഞ്ഞ ഞായറാഴ്ച പ്രസവിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ല
പെണ്‍കുട്ടി പ്രസവിച്ചത് അജ്മീറിലെ സനാന ആശുപത്രിയിൽ വച്ചാണ്. ആശുപത്രി അധികൃതരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം പൊലീസില്‍ അറിയിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക