ലൈംഗിക ജീവിതത്തെ കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും അതിന്റെ സന്തോഷം തന്നെ ഇല്ലാതാക്കും. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്നങ്ങൾ മിക്കവരിലും കണ്ട് വരുന്നതാണ്. സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ ലൈംഗികപ്രശ്നങ്ങളാണ്. ജനിതക പ്രശ്നങ്ങൾ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവിത ശൈലിയിൽ ശ്രദ്ധവേണം
1. കൂടുതൽ പച്ചക്കറികളും പഴങ്ങളും കഴിക്കാം- വെജിറ്റേറിയന്മാരായ പുരുഷന്മാർക്കു ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടും. പഴങ്ങളിലും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിന് സ്റ്റാമിന നൽകും. ലൈംഗികബന്ധത്തിൽ ഏർപ്പെടുംമുൻപ് ഏത്തപ്പഴം കഴിക്കുന്നതു നല്ലതാണ്.
ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതു ലൈംഗിക ബന്ധത്തിൽ സമയദൈർഘ്യം ലഭിക്കാൻ നല്ലതാണ്. നെല്ലിക്കയിൽ അയണിന്റെയും സിങ്കിന്റെയും ഘടകങ്ങൾ ധാരാളമുണ്ട്. ലൈംഗികവേഴ്ചയ്ക്കു മുൻപു സ്ട്രോബറി കഴിച്ചാൽ ഉന്മേഷവും കൂടുതൽ സമയവും കിട്ടും.
2. പുകവലി കുറയ്ക്കുക- ലൈംഗികശേഷിയെ സാരമായി ബാധിക്കുന്നതാണു പുകവലി. ഇത് രക്തക്കുഴലുകളെ കട്ടിയാക്കുകയും ലിംഗത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി പുകവലിക്കുന്ന ഒരാൾക്ക്, പുകവലിക്കാത്തവർക്കു ലഭിക്കുന്നതിന്റെ പാതിയോളം സമയമേ ലൈംഗികവേഴ്ചയ്ക്കു കിട്ടൂ.
3. വ്യായാമം- പതിവായി വ്യായാമം ചെയ്യുന്നവർ ലൈംഗികജീവിതം നന്നായി ആസ്വദിക്കുന്നവരാണ്. കൈകാലുകളുടെയും വയറിന്റെയും പേശികൾ കരുത്തുറ്റതാണെങ്കിൽ ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം കിട്ടും. ഭുജംഗാസനം അടക്കമുള്ള യോഗമുറകളും ലൈംഗികവേഴ്ചയ്ക്കു കൂടുതൽ സമയം നൽകാൻ സഹായിക്കുന്നതാണ്.
5. ലൈംഗികവേഴ്ച സ്ഖലനത്തോടടുക്കുമ്പോൾ പെട്ടെന്ന് എല്ലാ ചലനങ്ങളും നിർത്തുക. കുറച്ചു സമയത്തിനുശേഷം വീണ്ടും തുടങ്ങുക. ഇതു ലൈംഗികവേഴ്ചയ്ക്കു കൂടുതൽ നിയന്ത്രണവും സമയവും നൽകും.
6. സ്ക്യൂസ് ടെക്നിക്- സ്ഖലനം നടക്കാൻ പോകുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ ലിംഗത്തിന്റെ അഗ്രത്തിൽ വിരലുകളുപയോഗിച്ച് അമർത്തിപ്പിടിക്കുന്ന രീതിയാണു സ്ക്യൂസ് ടെക്നിക്. ഇങ്ങനെ ചെയ്യുമ്പോൾ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുകയും കൂടുതൽ സമയം കിട്ടുകയും ചെയ്യും.
7. ഫോർപ്ലേയ്ക്ക് അധിക സമയം നൽകാം- തിടുക്കം കാട്ടാതെയുള്ള ലൈംഗികബന്ധമാണ് ആരോഗ്യകരം. പുരുഷനിലും സ്ത്രീയിലും രതിമൂർച്ഛ സംഭവിക്കുമ്പോഴാണു ലൈംഗികബന്ധം പൂർണതയിലെത്തുന്നത്. സമയക്കുറവുള്ള പുരുഷന്മാർക്കു സ്ത്രീയുടെ രതിമൂർച്ഛ വരെ കാത്തിരിക്കാൻ പറ്റാതായേക്കാം. അങ്ങനെയുള്ളവർ ഫോർപ്ലേയ്ക്ക് കൂടുതൽ സമയം കണ്ടെത്തുക.
8. നല്ല ഉറക്കം കൂടിയേ തീരൂ
ദിവസം അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാത്ത പുരുഷന്മാരിൽ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കുറവായിരിക്കും. അത് ലൈംഗികശേഷി കുറയ്ക്കും. അതിനാൽ ദിവസം എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക