ശാരീരിക ബന്ധത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാളിത്തം എന്ന സങ്കൽപ്പത്തിലാണ് ഇന്നത്തെ സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്ത്രീയുടെ വികാരങ്ങൾക്കും ചിന്തകൾക്കും പ്രാധാന്യം നൽകുന്ന നിലയിൽ ഒട്ടേറെ മേഖലകളിൽ മാറ്റം വന്നിരിക്കുന്നു. അതിനിടെ സെക്സ് ഏറ്റവുമധികം ആസ്വദിക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന ചോദവുമായി ഒരു പഠനം രംഗത്തെത്തുന്നു .
‘ട്രാക്കിംഗ് ഹാപ്പിനെസ്സ്’ നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി 665 പുരുഷന്മാരും and 482 സ്ത്രീകളും സർവേയിൽ പങ്കെടുത്തു. ഇവരോട് കുറെ ചോദ്യങ്ങളും ചോദിച്ചിരുന്നു .
സംതൃപ്തി, സ്നേഹം, സമ്പത്ത്, ജ്ഞാനോദയം, സെക്സ് എന്നിങ്ങനെ അഞ്ചു ഘടകങ്ങളാണ് നൽകിയിരുന്നത്. സമൂഹത്തിൽ സെക്സുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ സ്ത്രീകളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ പഠനം നടന്നത് .
പതിനഞ്ചു മുതൽ 60 വയസ്സ് വരെയുള്ളവരാണ് സർവേയുടെ ഭാഗമായത്. എന്നാൽ സെക്സ് ഏറ്റവുമധികം ആസ്വദിക്കുന്നത് പുരുഷന്മാർ എന്നാണ് സർവ്വേ ഫലം. സർവ്വേയിൽ പങ്കെടുത്ത 20 ശതമാനം പേരും ഇതാണ് മറുപടിയായി നൽകിയത് .
അതായത് സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് 250 ശതമാനം സെക്സ് ആസ്വദിക്കാൻ കഴിയും എന്നാണ് പഠനം തെളിയിച്ചത്. പക്ഷെ കേവലം എട്ടു ശതമാനം സ്ത്രീകൾ മാത്രമേ കണ്ടെത്തലിനെ അനുകൂലിച്ചുള്ളൂ .
രതിമൂർച്ഛയുടെ കാര്യത്തിലും സ്ത്രീകളുടെ എണ്ണം കുറവാണെന്നാണ് കണ്ടെത്തൽ. 24,000 സ്ത്രീകളിൽ നടത്തിയ മറ്റൊരു പഠനത്തിൽ 40 ശതമാനം സ്ത്രീകൾ മാത്രമാണ് ലൈംഗികബന്ധത്തിൽ തങ്ങൾ രതിമൂർച്ഛ അനുഭവിക്കാറുള്ളൂ എന്ന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക