ആഗ്ര: വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി റെയ്ഡ് ചെയ്ത് പൂട്ടിച്ച് പൊലീസ്. യുപി ആഗ്രയിലെ നവിപുർ മേഖലയിൽ പ്രവർത്തിച്ച് വരുന്ന ഒരു ഫാക്ടറിയിൽ കഴിഞ്ഞദിവസം രാത്രിയോടെയാണ് ഹത്രാസ് പൊലീസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നുവെന്ന രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലഭിച്ച വിവരങ്ങൾ കൃത്യമാണെന്ന് തെളിയിക്കുന്ന കാഴ്ചകൾ തന്നെയാണ് സംഘത്തിന് ഇവിടെ കാണാനായതെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
മുന്നൂറ് കിലോയോളം വരുന്ന വ്യാജ വ്യാജ സുഗന്ധവ്യഞ്ജന ഉത്പ്പന്നങ്ങൾ ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്തെന്നാണ് ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചത്. ഒരു പ്രാദേശിക ബ്രാൻഡിന്റെ പേരിലായിരുന്നു ഇവ പായ്ക്ക് ചെയ്തിരുന്നതെന്നും ഇവർ വ്യക്തമാക്കി.
വിമാനത്തിൽ നിന്ന് താഴേക്ക് പതിച്ച ഐഫോണിന് ഒന്നും സംഭവിച്ചില്ല; താഴെ വീഴുന്ന വീഡിയോയും കിട്ടി !
മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവയൊക്കെയാണ് ഇവിടെ നിന്നും പ്രധാനമായും തയ്യറാക്കിയിരുന്നത്. ഇതിൽ കലർത്താനായി സൂക്ഷിച്ചിരുന്ന കഴുതച്ചാണകം, ഉണക്കപ്പുല്ല്, ഭക്ഷ്യയോഗ്യമല്ലാത്ത നിറങ്ങള്‍, ആസിഡ് എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തെന്നും മീണ വ്യക്തമാക്കി.
ഇവിടെ നിന്നും പിടിച്ചെടുത്ത ഉത്പ്പന്നങ്ങളുടെ ഇരുപത്തിയേഴോളം സാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്, ലാബ് റിപ്പോർട്ട് വന്നശേഷം ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക