കോൺഗ്രസ് നേതൃത്വത്തിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. തദ്ദേശപ്പോരിലേറ്റ പ്രഹരത്തിന്റെ ആഴം കോൺഗ്രസ് നേതൃത്വം മനസിലാക്കണമെന്നും ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ലെന്നും പുറം ചികിത്സ കൊണ്ട് പരിഹാരമില്ലെന്നും മധ്യതിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം കേരള കോൺഗ്രസ് യുഡിഎഫ് വിട്ടതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്
കൂടാതെ കെ.എം മാണിക്കും ജോസിനുമൊപ്പമാണ് കേരള കോൺഗ്രസ് അനുഭാവികൾ എന്ന് യുഡിഎഫ് നേതൃത്വം മനസിലാക്കിയില്ലെന്നും പറഞ്ഞയക്കുന്നതിന് പകരം നിലനിർത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ചെറിയ നേട്ടങ്ങൾക്ക് വേണ്ടി വിശ്വാസ്യത തകർത്തുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. കൂടാതെ നേതൃമാറ്റമല്ല വേണ്ടത് നിലപാടുകളിൽ വ്യക്തതയാണ് വേണ്ടതെന്നും നേതൃത്വം പറഞ്ഞാൽ എംപി സ്ഥാനം രാജിവച്ച് കോൺഗ്രസ് പ്രചാരകനാകാനും തയാറാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക