പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ രംഗത്ത്. കോൺഗ്രസ്, അനുകൂല സാഹചര്യത്തെ വോട്ട് ആക്കി മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പലയിടത്തും താഴെത്തട്ടിൽ കോൺഗ്രസിന് കമ്മിറ്റികളില്ല. ഇത് തോൽവിയെ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ മെറിറ്റിന് പകരം ഗ്രൂപ്പ് പരിഗണന വന്നത് ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം എൽഡിഎഫിന് ഗുണം ചെയ്തുവെന്നും പി.ജെ കുര്യൻ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക