തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം. ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, സമ്പുഷ്ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, തുടങ്ങിയ അങ്കണവാടികള്‍ വഴി നടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കും.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഉച്ചയ്ക്ക് ശേഷം ഭവന സന്ദര്‍ശനം നടത്തണം. നടപടികള്‍ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും. കൂടാതെ കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് കൊവിഡ് പശ്ചാത്തലത്തില്‍ മുഴുവന്‍ അങ്കണവാടി പ്രീ സ്കൂള്‍ കുട്ടികള്‍ക്കും താത്കാലിക അവധി നല്‍കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക