ഇന്ന്, വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19ാം ഡിവിഷന് തൊടുവട്ടിയില്‍ റീപോളിംഗ് നടക്കുന്നു. പോളിംഗ് നടക്കുന്നത് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ്. 19ാം ഡിവിഷനിലെ വോട്ടെണ്ണല്‍ നടക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ നിന്ന് ഫലം വീണ്ടെടുക്കാനാകാത്ത വിധം യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ജില്ലാ കളക്ടര്‍ റീപോളിംഗ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്കി. വാര്‍ഡില്‍ വീണ്ടും പോളിംഗ് നടത്താന്‍ തീരുമാനിച്ചത് കമ്മീഷനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക