കൊച്ചി: ഷോപ്പിംഗ് മാളില്‍ ഷോപ്പിംഗിനിടെ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തില്‍ യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമം പരാജയപ്പെട്ടു. മാളില്‍ നിന്നും പോലീസ് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ നടിയുടെ സമീപത്ത് യുവാക്കളുടെ സാന്നിദ്ധ്യം പ്രകടമാണെങ്കിലും മുഖം തിരിച്ചറിയാന്‍ കഴിയാത്തത് പോലീസിന് തിരിച്ചടിയായി. ഇരുവരും മാസ്ക് ധരിച്ചതിനാല്‍ മുഖം വ്യക്തവുമല്ല.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാളിനുള്ളിലേക്ക് പ്രവേശിയ്ക്കുമ്പോള്‍ പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തേണ്ടതുണ്ട്.
എന്നാല്‍ യുവാക്കള്‍ പ്രവേശിയ്ക്കുന്ന സമയത്ത് തിരക്കേറെയുണ്ടായിരുന്നതിനാല് പേരും നമ്പറും രേഖപ്പെടുത്തിയിട്ടില്ല. പ്രവേശന കവാടത്തില്‍ പതിഞ്ഞ യുവാക്കളുടെ ദൃശ്യങ്ങളിലും വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക