ഡൽഹി: പബ്ജിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ് ഇനിയും വൈകും. പബ്ജി മൊബൈൽ ഇന്ത്യ 2021 മാർച്ചിന് മുൻപ് ലോഞ്ച് ചെയ്യില്ലെന്ന് കമ്പനി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
മാധ്യമങ്ങൾ സമർപ്പിച്ച രണ്ട് പ്രത്യേക വിവരാവകാശ അപേക്ഷകൾക്ക് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകിയ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വന്നിട്ടുള്ളത്.
ഈ വർഷം ആദ്യം നിരോധിക്കപ്പെട്ട ഗ്ലോബൽ വേർഷൻ ബാറ്റിൽ റോയൽ തിരികെ കൊണ്ടുവരുന്നതിന് പബ്ജി കോർപ്പറേഷൻ സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിൽ ഇന്ത്യൻ പതിപ്പ് സെൻസർ ചെയ്തിട്ടുണ്ടെങ്കിലും, തുടർ നടപടികൾക്കായി കമ്പനിക്ക് ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിലെ സാഹചര്യത്തിൽ, പബ്ജി മൊബൈൽ ഇന്ത്യ തിരികെ വരുന്നത് സംബന്ധിച്ച് കമ്പനിക്ക് വലിയ ശുഭാപ്തിവിശ്വാസമില്ല. ഇതിനായി പബ്ജി ആത്മാർത്ഥ ശ്രമങ്ങൾ നടത്തിയിരുന്നു, എന്നാൽ സ്ഥിതിഗതികളിൽ മാറ്റം ഉണ്ടായിട്ടില്ല. ഉടനെ പബ്ജിയുടെ തിരിച്ചു വരവ് ഉണ്ടാകില്ലെന്നും കുറഞ്ഞത് മാർച്ച് 31 വരെ കത്തിരിക്കേണ്ടി വരുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക