മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. പ്രവാസി വോട്ടിനുള്ള സാങ്കേതിക തയാറെടുപ്പ് അവസാന ഘട്ടത്തിലയെന്നും ഈ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടിംഗിന് സൗകര്യമെരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കെ. സുധാകരനെ വിളിക്കൂ; കോൺഗ്രസിനെ രക്ഷിക്കൂ’: കെപിസിസി ആസ്ഥാനത്തിന് മുന്നിൽ ഫ്ലക്സ് ബോര്‍ഡുകൾ
കൂടാതെ കോവിഡ് രോഗികൾക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിഷയത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അഭിപ്രായം ആരാഞ്ഞതായും എത്ര പേർക്ക് വേണമെന്ന് ചോദിച്ചതിന് ശേഷമായിരിക്കും പോസ്റ്റല്‍ ബാലറ്റ് നല്‍കലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഡിസംബര്‍ 31ന് ശേഷവും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക