തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ മുഴുവൻ കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കട്ടപ്പുറത്തുള്ള മുഴുവൻ ബസുകളും നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത് ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു. പതിനഞ്ചുവരെ ആളുകൾക്ക് കെഎസ്ആർടിസി ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുമതി നല്‍കിയിട്ടുണ്ട്. നിന്നുള്ള യാത്രക്ക് കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക