ഓൺലൈൻ പ്ലാറ്റ് ഫോമിലാണ് റിലീസ് ചെയ്തതെങ്കിലും പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് സൂര്യ നായകനായെത്തിയ സൂരരൈ പൊട്രു. സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്ത ചിത്രം ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സൂരരൈ പൊട്രു ഗോള്‍ഡൻ ഗ്ലോബ് അവാര്ഡ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എഴുപത്തിയെട്ടാമത് ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ്സില്‍ വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലേക്കാണ് സൂരരൈ പൊട്രു തെരഞ്ഞെടുക്കപ്പെട്ടത്.
ജി ആര് ഗോപിനാഥന്റെ ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് നായികയായെത്തിയ അപർണ ബലമുരളിയും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ലാൽ ജോസിന്റെ നായകനാകാൻ സൗബിൻ, ‘മ്യാവൂ’ ഒരുങ്ങുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക