ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് അവകാശത്തിനായുള്ള പോരാട്ടത്തിലാണ് കർഷകർ. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് കർഷകർ. അതേസമയം, അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മന് കി ബാത്ത് നടക്കുമ്പോൾ രാജ്യവ്യാപകമായി പാത്രം കൊട്ടാന്‍ കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്തു. കിസാന്‍ മുക്തി മോര്‍ച്ചയാണ് പാത്രം കൊട്ടാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ യുവകർഷകൻ ആത്മഹത്യ ചെയ്തു
കര്‍ഷക നേതാക്കള്‍ ട്രേഡ് യൂണിയന് നേതാക്കളുമായി നാളെ വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും. ഇന്ന് രാജ്യവ്യാപകമായി കര്‍ഷകര്‍ രക്തസാക്ഷി ദിനം ആചരിച്ചു. ഇതുവരെ മുപ്പത്തിമൂന്ന് കര്‍ഷകരാണ് മരിച്ചത്. അതേസമയം, നാളെ മുതല്‍ കര്‍ഷക നേതാക്കള്‍ റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങും. സമരത്തിന് പിന്തുണ തേടി ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക