കോവിഡ് മഹാമാരി രാജ്യത്തെയാകെ പിടിമുറുക്കിയതിനു പിന്നാലെ വാക്സിനായുള്ള പരീക്ഷണങ്ങളിലായിരുന്നു പല രാജ്യങ്ങളും. ഇപ്പോഴിതാ കോവിഡ് വാക്സിൻ 2021 ജനുവരി മുതൽ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നത്. വാക്സിന്റെ സുരക്ഷയ്ക്കും ഫലപ്രാപ്തിക്കുമാണ് പ്രഥമ പരിഗണന നൽകുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ ജനുവരിയിൽ തന്നെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.
ചാണക സംഘിയെന്ന് വിളിക്കുന്നതിൽ സന്തോഷം; നമ്മളെല്ലാം ചാണകമെന്ന് കൃഷ്ണകുമാർ
കോവിഡ് വാക്സിന്റെ സുരക്ഷയ്ക്കും ഫലപ്രാപ്തിയ്ക്കും പ്രഥമ പരിഗണന നൽകുമെന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ജനുവരിയിൽ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ഇന്ത്യയിലെ ജനങ്ങൾക്ക് നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക