വൈകിയുറങ്ങുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. ഇത് നിങ്ങളെ രോഗിയാക്കാൻ വഴിയൊരുക്കും. ഓർമക്കുറവ്, ഏകാഗ്രതക്കുറവ്, പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവ വലിയതോതിൽ വർധിക്കുന്നതിന് കാരണം ഉറക്കുറവാണെന്നാണ്പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അനാവശ്യ ഭക്ഷണം, വിശ്രമമില്ലായ്മ, വ്യായാമമില്ലായ്മ, മാനസികസമ്മർദം, രാസവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ് ആധുനികകാലത്തെ ജീവിതശൈലീ രോഗങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കക്കുറവ്. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം.
ഉറക്കത്തിന്റെ ദൈർഘ്യം കുറഞ്ഞാൽ അത് ശരീരത്തിന്റെ മറ്റ് പ്രവർത്തനങ്ങൾ (Metabolism) ബാധിക്കും. ഹൃദയം, കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് തലച്ചോറിന് തുടർച്ചയായി എട്ട് മണിക്കൂറെങ്കിലും ഇടവിടാതുള്ള വിശ്രമം ആവശ്യമാണ്.
കരൾ അതിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങൾ ശുദ്ധീകരിക്കുന്നത് രാത്രിയാണ്. ഉറക്കം തകരാറിലാകുനമ്പോൾ ഇവയുടെയെല്ലാം താളം തെറ്റുകയും തുടർച്ചയായ ഉറക്കപ്രശ്നങ്ങൾ ശരീരത്തെ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. വിട്ടുമാറാത്ത തലവേദന, മൈഗ്രേന്, ദഹനപ്രശ്നങ്ങൾ, കുടലിലെ അൾസർ, അകാലവാർധക്യം, ലൈംഗികശേഷിക്കുറവ്, അമിതകോപം തുടങ്ങിയ രോഗങ്ങളും ഉറക്കമില്ലായ്മയുടെ പാർശ്വഫലങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക