മലപ്പുറം: സംവിധായകന് നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ ആണെന്നും തലച്ചോറിന് ആഘാതമുണ്ടെന്നും അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തയാറെടുക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.
ഇക്കാര്യം സ്ഥിരീകരിച്ച് നടനും നിര്‍മാതാവുമായ വിജയ് ബാബുവും രംഗത്തെത്തിയിട്ടുണ്ട്. ഷാനവാസ് വെന്റിലേറ്ററിലാണെന്നും അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് ഷാനവാസിനെ കോയമ്ബത്തൂര്‍ കെജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക