ബാങ്കോക്ക്: തായ്ലൻഡ് രാജാവായ മഹാ വജിറാലോംഗ്കോണിന്റെ പങ്കാളിയുടെ ആയിരക്കണക്കിന് നഗ്നചിത്രങ്ങൾ ചോർന്നു. തായ്ലൻഡ് രാജകുടുംബാംഗങ്ങൾക്കും തായ്ലൻഡിലെ രാജവാഴ്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നവർക്കുമാണ് നഗ്നചിത്രങ്ങൾ ചോർന്ന് കിട്ടിയത്. രാജാവിന്റെ പങ്കാളിയായ സിനീനത്ത് വോംഗ്വജിറപക്തിയുടെ 1400 ഓളം സ്വകാര്യ ചിത്രങ്ങളാണ് ചോർന്നത്.
കോയി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സിനീനത്തിന്റെ ചിത്രങ്ങൾ ചോർന്നതിന് പിന്നിൽ രാജാവിന്റെ പത്നിയുടെ പ്രതികാര നടപടിയാണോ അതോ ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികൾ ചെയ്തതോണോ എന്ന് വ്യക്തമല്ല. സിനീനത്ത് തന്നെ തന്റെ ഫോണിൽ എടുത്ത ചിത്രങ്ങളാണിതെന്നാണ് റിപ്പോർട്ട്.
രാജാവിന് അയച്ചു കൊടുക്കാൻ വേണ്ടിയാകാം ചിത്രങ്ങൾ പകർത്തിയതെന്ന് കരുതുന്നു. 2012 നും 2014നും ഇടയിലെടുത്തതാണ് ഇതിൽ ഭൂരഭാഗം ചിത്രങ്ങളും. ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ ആൻഡ്ര്യൂ മാക്ഗ്രിഗർ മാർഷലിനാണ് ചിത്രങ്ങൾ ചോർന്നുകിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക