പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ യുവാവിന്റെ ഭാര്യയുടെ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിലാണ് ഭാര്യയുടെ അമ്മാവനും ഭാര്യ പിതാവും ചേർന്ന് അനീഷിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളിനെ നശിപ്പിച്ചു ; വിമർശനവുമായി മോദി
അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടന്റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിന്റെ സഹോദരൻ പറയുന്നു. വണ്ടിയിൽ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു. ഒളിവിൽ പോയ ഭാര്യപിതാവിനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസം മുൻപാണ് പെണ്‍കുട്ടി അനീഷിനൊപ്പം വീട് വിട്ടിറങ്ങി പോന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക