കാസര്‍കോഡ് ജില്ലയിലെ എല്ലാ പോളിടെക്നിക് കോളേജുകളിലും സ്ട്രീം ഒന്നിലും രണ്ടിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ഡിസംബര്‍ 29ന് കാസര്‍കോട് ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ നടക്കും. പോളിടെക്നിക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ www.polyadmission.orgല്‍ ഡിസംബര്‍ 27നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ലഭിച്ചവര്‍ 29ന് രാവിലെ 10.30നകം അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാസര്‍കോട് ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ എത്തണം. നിലവില്‍ പ്രവേശനം നേടിയവര്‍ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നുവെങ്കില്‍ അഡ്മിഷന് ക്ലിപ്പ് സഹിതം അന്നേ ദിവസം ഹാജരാവണം.
ദര്‍മേന്ദ്രയുടെ വെടിയുണ്ടയേറ്റ് അന്ന് ഞാന്‍ കൊല്ലപ്പെട്ടേനെ; അനുഭവം പറഞ്ഞ് അമിതാഭ് ബച്ചന്
ഒരു ലക്ഷത്തില്‍ കുറവ് വരുമാനമുള്ളവര്‍ക്ക് 3600 രൂപയും അല്ലാത്തവര്‍ക്ക് 6200 രൂപയുമാണ് ഫീസ്. എസ് സി/എസ് ടി വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ലഭിക്കും. ഫീസ് അടയ്ക്കുന്നതിന് എടിഎം കാര്‍ഡും കൊണ്ട് വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gptctrikaripur.in, ഫോണ്‍: 9495373926, 9946457866, 9497606964.
പ്രതികരിക്കാൻ ഇവിടെ എഴുതുക