സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടൻ ആര്യയ്ക്ക് പരിക്കേറ്റു. ‘എനിമി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് താരത്തിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നു. രംഗത്തിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് താരം അഭിനയിച്ചതെന്നാണ് വിവരം. പരിക്കേറ്റയുടൻ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം ആര്യ സെറ്റിൽ തിരിച്ചെത്തിയെന്നാണ് ലഭിക്കുന്ന വിവരം. ആനന്ദ് ശങ്കര്‍ ആണ് എനിമി സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിൽ വച്ചാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക