തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. വിവിധ മേഖലകളിൽ നിന്നായി നിരവധി പേരാണ് ആര്യയ്ക്ക് ആശംസകളുമായി എത്തുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ. ഇപ്പോഴിതാ ആര്യയ്ക്ക് അഭിനന്ദനങ്ങളുമായി ഉലക നായകൻ കമലഹാസനും എത്തിയിരിക്കുകയാണ്.
ആ തെറ്റിദ്ധാരണയുടെ പേരില്‍ സുരേഷ് ഗോപി എന്നോട് ഒരു വര്‍ഷം മിണ്ടിയില്ല: മണിയന് പിള്ള രാജു
‘ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു’ എന്ന് സോഷ്യൽ മീഡിയയിൽ കമൽ ഹാസൻ കുറിച്ചു. രാഷ്ട്രീയ രംഗത്തെ മുന്‍ പരിചയങ്ങളെല്ലാം മാറ്റി നിര്‍ത്തിയാണ് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ ആര്യ മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. പാർട്ടി തന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ പറഞ്ഞു.
ആന്റണി പെരുമ്പാവൂരിന്റെ മകള്‍ വിവാഹിതയായി; കുടുംബസമേതം ചടങ്ങിനെത്തി മോഹന്‍ലാല്‍, വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക