തെലുങ്ക് നടന് രാംചരണിന് കോവിഡ് പോസിറ്റീവ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളില്ലെന്നും ചൊവ്വാഴ്ച രാവിലെ ചെയ്ത ട്വീറ്റില്‍ പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്വാറന്റയിനില്‍ പ്രവേശിച്ചു.
താനുമായി അടുത്തിടെ ബന്ധപ്പെട്ടവരെല്ലാം കോവിഡ് ടെസ്റ്റ് നടത്തണമെന്നും രാംചരണ്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞയാഴ്ച ബന്ധുവും നടനുമായ അല്ലുഅര്ജുന്, നടി നിഹാരിക എന്നിവരുമൊത്ത് ക്രിസ്മസ് ആഘോഷത്തില്‍ രാംചരണ്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക