മലയാളികൾ നെഞ്ചോടു ചേർത്ത ചിത്രമായിരുന്നു ദുൽഖർ സൽമാൻ – പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചാർലി. മികച്ച വിജയമാണ് സിനിമ സ്വന്തമാക്കിയത്. മാർട്ടിൻ പ്രക്കാട്ട് ആയിരുന്നു ചാർലി സംവിധാനം ചെയ്തത്. ചിത്രത്തിന് തമിഴ് പതിപ്പ് ഒരുങ്ങുകയാണ്. വാഗതനായ ദിലീപ് കുമാറാണ് തമിഴ് പതിപ്പൊരുക്കുന്നത്. ‘മാര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിജയ് ചിത്രം മാസ്റ്റർ ജനുവരി 13 ന് തിയേറ്ററുകളിൽ
ആര്. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീമ, അഭിരാമി, ശിവദ, മാലാ പര്‍വതി, ഭാസ്കര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. മുഴുനീള പ്രണയ ചിത്രമായിരിക്കും മാര എന്നാണ് വിവരം. ജനുവരി 8 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.
ഇനി ആര്‍ത്തവ ദിനങ്ങളില്‍ വേദനസംഹാരികൾ വേണ്ട; ഇതാ മൂന്ന് പരിഹാരങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക