Home KERALA ചികിത്സാ സംബന്ധമായ വിവിധയാവശ്യങ്ങള്‍ക്കായി കേരളത്തില്‍ പ്രമുഖ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപ്പിലൂടെ സമാഹരിച്ചത് പത്ത്...

ചികിത്സാ സംബന്ധമായ വിവിധയാവശ്യങ്ങള്‍ക്കായി കേരളത്തില്‍ പ്രമുഖ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപ്പിലൂടെ സമാഹരിച്ചത് പത്ത് കോടിയോളം രൂപ !

തിരുവനന്തപുരം: ചികിത്സാ ധനസമാഹരണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമായി ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് മാറുന്നു. ചികിത്സാ സംബന്ധമായ വിവിധയാവശ്യങ്ങള്‍ക്കായി കേരളത്തില്‍ പ്രമുഖ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപ്പിലൂടെ സമാഹരിച്ചത് പത്ത് കോടിയോളം രൂപ.

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലുവ സ്വദേശി 28കാരന്‍ സനൂബിന്റെ ചികിത്സാസഹായത്തിനായി മിലാപ്പിലൂടെ 10 ലക്ഷം രൂപയാണ് സമാഹരിച്ചത്. സാമ്പത്തികമായി പിന്നാക്കമായിരുന്ന സനൂബിന്റെ കുടുംബത്തിന് ചികിത്സയ്ക്കയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ്  സുമനസുകളുടെ സഹായം തേടിയത്.

രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി എണ്ണൂറിലധികം പേരാണ് മിലാപ് നടത്തിയ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗില്‍ സനൂബിന് വേണ്ടി കൈകോര്‍ത്തത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 15 ലക്ഷം രൂപയില്‍ പത്ത് ലക്ഷം സുമനസുകളുടെ സഹായത്താല്‍ മിലാപിലൂടെ സമാഹരിക്കുകയും ബാക്കി തുക കുടുംബം കണ്ടെത്തുകയുമായിരുന്നു.

അടിയന്തിരമായി വലിയ തുക ഓണ്‍ലൈന്‍ വഴി സമാഹരിക്കാന്‍ കഴിഞ്ഞതിനാല്‍ കൃത്യസമയത്ത് സനൂബിനെ ശസ്ത്രക്രിയ്ക്ക് വിധേയമാക്കുവാനും കോമാവസ്ഥയിലായ സനൂബിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും സാധിച്ചു.

നേരത്തെ എറണാകുളം സ്വദേശിയായ ഒരുവയസുള്ള കെസിയയുടെ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും മിലാപ്പിലൂടെ ധനസമാഹരണം നടത്തിയിരുന്നു. അടിയന്തിര ശസ്ത്രക്രിയയക്കായി ഒരാഴ്ച്ചയ്ക്കുള്ളില്‍ 3 ലക്ഷം രൂപയാണ്  സമാഹരിച്ചത്.

ഓട്ടോ ഡ്രൈവറായ കെസിയയുടെ പിതാവിനെ സാമ്പത്തികമായി സഹായിക്കാനും പിഞ്ചു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനും 256 ഓളം സുമനസുകളാണ് ക്രൗഡ് ഫണ്ടിംഗില്‍ പങ്കാളികളായത്. അടിയന്തിര ചികിത്സാധനസമാഹരണത്തിന് ഏറ്റവും പ്രയോജനകരമായ മാര്‍ഗമാണ് ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് എന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള നിരവധി സാഹചര്യങ്ങള്‍.

പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും നിരവധിയാളുകളിലേക്ക് ആവശ്യം എത്തിക്കുന്നതിനും ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് സഹായകരമാകുന്നുണ്ട്.

Also Read :   തുര്‍ക്കിയില്‍ ഉർദുഗാൻ തന്നെ വീണ്ടും പ്രസിഡന്റ്