രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. ഫെബ്രുവരി 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന ഉത്തരവിലാണ് ഭേദഗതി. രാജ്യത്തുള്ള ടോള്‍ പ്ലാസകളില്‍ 75 മുതല്‍ 80 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്നുപോകുന്നത്. ഇത് 100 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക