ഒപ്പം കളിച്ചു വളർന്ന കളിക്കൂട്ടുകാരൻ സ്ത്രീയായി മാറിയതിന്റെ സന്തോഷം പങ്ക് വച്ച് നടി സുരഭി ലക്ഷ്മി . കളിക്കൂട്ടുകാരൻ ശ്രീയേഷ് “ശ്രീദേവി ” ആയി മാറിയിരിക്കുന്നു , കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു ശ്രീയേഷിന്റെ ശസ്ത്രക്രിയ – സുരഭി ലക്ഷ്മി ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു .
പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്.ആ വേദനയ്ക്ക് വിരാമമിട്ടാണ് ശ്രീയേഷ് “ശ്രീദേവി ” ആയി മാറിയത്.
വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം നിൽക്കാൻ സാധിച്ചു എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷം.ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.
എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു “സ്ത്രീ”യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാർ സ്വീകരിക്കും. – സുരഭി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക