സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടരാൻ സാധ്യതയെന്ന് റിപ്പോർട്ട്. വരുന്ന രണ്ടു ദിനങ്ങളിൽ ഏറിയും കുറഞ്ഞും മഴ പെയ്തേക്കുമെന്നാണ് വിവരം. വടക്കൻ ജില്ലകളേക്കാൾ തെക്കൻ പ്രദേശത്തായിരിക്കും വരും ദിവസം മഴ കൂടുതൽ. സമുദ്രജലത്തിന്റെ അനുകൂല താപനിലയും ഇപ്പോഴത്തെ മഴയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.
ആശ്വാസം! ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലെത്തിയിട്ടില്ല
മാഡം–ജൂലിയൻ ആന്ദോളനം എന്നു വിളിക്കുന്ന സമുദ്ര-അന്തരീക്ഷ സംയോജിത പ്രതിഭാസം മേഖലയിൽ കിഴക്കോട്ട് സഞ്ചരിക്കുകയാണ്. ഉഷ്ണമേഖലാ പ്രദേശത്തെ കാലാവസ്ഥയിൽ ആഴ്ചകൾ മുതൽ മാസങ്ങൾവരെ നീളുന്ന വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതാന് ഈ പ്രതിഭാസം. നിശ്ചിത കാലയളവിനുള്ളിൽ ഈ പ്രതിഭാസം ഒരു ഘട്ടം പൂർത്തീകരിച്ചു തുടങ്ങിയിടത്തുതന്നെ വീണ്ടുമെത്തി സജീവമാകും. ഇതാണ് ഇപ്പോഴുള്ള കാലാവസ്ഥയെ പ്രധാനമായും സ്വാധീനിച്ചിരിക്കുന്നത്.
ഉയര്‍ന്ന തിരമാല സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക