കോവാക്സീന് നിര്‍മിക്കാന്‍ ഭാരത് ബയോടെക്കിന് ഡിജിസിഐ അനുമതി. പരീക്ഷണത്തിന്റെ പുതിയ വിശദാംശങ്ങള്‍ കൈമാറാനും നിര്‍ദേശം നൽകി.
അതേസമയം, കോവാക്സീൻ കരുതലോടെ ഉപയോഗിക്കാൻ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാത്തതാണ് കാരണം.
എന്നാൽ, അവസാനഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തവരിലടക്കം പാര്‍ശ്വഫലങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. അതിനിടയിൽ കോവാക്സീനെതിരെ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക