ആഗ്ര; ഏറെ കാലത്തിന് ശേഷം താജ്മഹൽ ടിക്കറ്റിംഗ് വിൻഡോ വീണ്ടും തുറന്നപ്പോൾ വൻ ജനക്കൂട്ടം. താജ്മഹൽ പോലുള്ള സ്മാരകങ്ങൾ കാണാൻ നേരത്തെ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഓൺലൈൻ ടിക്കറ്റിംഗ് കാരണം വിനോദസഞ്ചാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ടിക്കറ്റിംഗ് വിൻഡോ വീണ്ടും തുറക്കാൻ അധികൃതർ തീരുമാനിച്ചത്.
വിനോദസഞ്ചാരികൾക്ക് ഇപ്പോൾ സ്മാരകത്തിന്റെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങാമെന്ന് എ.എസ്.ഐ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ബസന്ത് കുമാർ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഓൺലൈൻ ടിക്കറ്റുകളുടെ വിൽപ്പനയ്ക്ക് ശേഷമായിരിക്കും ടിക്കെറ്റ് വിൻഡോ തുറക്കുക.
ശനിയാഴ്ച, താജ്മഹൽ, ആഗ്ര കോട്ട, സികന്ദ്ര, ഫത്തേപൂർ സിക്രി എന്നിവയുൾപ്പെടെ ആഗ്രയിലെ എല്ലാ സ്മാരകങ്ങളിലേക്കുള്ള ഓൺലൈൻ ടിക്കറ്റുകൾ ഉച്ചയോടെ വിറ്റിരുന്നു. അതിനുശേഷമാണ് ടിക്കറ്റ് കൗണ്ടറുകൾ തുറന്നത്.
വെള്ളിയാഴ്ച അടച്ചിട്ടതിന് ശേഷം പുതുവർഷത്തിൽ ആദ്യമായി താജ്മഹൽ തുറക്കുന്നത് ശനിയാഴ്ച ആയിരുന്നു. ശനിയാഴ്ച വലിയ ജനക്കൂട്ടമായിരുന്നു താജ്മഹൽ കാണാൻ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക