കാസർഗോഡ് ബസ് അപകടം ഡ്രൈവറുടെ അനാസ്ഥ കൊണ്ടെന്ന പ്രാഥമിക റിപ്പോർട്ട് പുറത്ത്. അപകടം കേരളത്തിലാണോ കർണാടകയിലാണോയെന്ന് തഹസിൽദാർ ഇന്ന് സ്ഥലം സന്ദർശിച്ച് ഉറപ്പുവരുത്തുന്നതാണ്. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് കർണാടകയിലാണെന്ന് പൊലീസ് കണ്ടെത്തി.
പാണത്തൂർ – പുത്തൂർ പാതയിൽ പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തിലാണ് വിവാഹ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത് ഇന്നലെയാണ്. ഇറക്കത്തിൽ ന്യൂട്രലിൽ ഓടിയ ബസ് നിയന്ത്രണം വിട്ട് ആദ്യം മരത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ വീടിനു മുകളിലേക്ക് മറിയുകയും ചെയ്തത്. ഏഴ് പേർ മരിക്കുകയും നാൽപതിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക