പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മാടായി ഗവ.ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള പ്ലംബര്‍, പെയിന്റര്‍ ജനറല്‍ ട്രേഡുകളിലേക്ക് ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 16 വൈകിട്ട് അഞ്ച് മണി വരെ നീട്ടി. www.scdd.kerala.gov.in എന്ന വെബ്സൈറ്റില്‍ admission 2020 എന്ന ലിങ്കില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അധിക യോഗ്യതയുള്ളവര്‍ അതിന്റെ പകര്‍പ്പ് കൂടി അപ്ലോഡ് ചെയ്യണം. ഫോണ്‍: 0497 2877300, 9447653702.
പ്രതികരിക്കാൻ ഇവിടെ എഴുതുക