സമരത്തിന്റെ ഗതിമാറ്റാൻ കർഷകർ ഒരുങ്ങുന്നു. സമരം ശക്തിപ്പെടുത്താൻ തയ്യാറെടുക്കുകയാണ് കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി കൂടുതൽ ഹൈവേകൾ ഉപരോധിക്കാനാണു തീരുമാനം. നാളെ മുതൽ രണ്ടാഴ്ചത്തേക്ക് ദേശ് ജാഗ്രൻ അഭിയാൻ തുടങ്ങുമെന്നും കര്‍ഷകര്‍ അറിയിച്ചു. സ്ത്രീകളുടെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടത്താൻ കർഷകർ തീരുമാനിച്ചിട്ടുണ്ട്.
പശുശാസ്ത്രത്തില്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ജനുവരി ഏഴിന് ദില്ലിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തും. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടതോടെ നാല്പത്തിയൊന്നാം ദിവസവും സമരം തുടരുകയാണ്. നിയമം പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാരും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷകരും നിലപാടുറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക