സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ബല പരിശോധന ഇന്ന് നടക്കും. ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. പാലാരിവട്ടം പാലം പരിശോധനയുടെ അതേമാതൃകയിൽ തന്നെ പരിശോധന നാസാത്താനാണ് തീരുമാനം. ഇത് പ്രകാരം നേരത്തെ രൂപീകരിച്ച വിദഗ്ധ സംഘം പരിശോധനക്കെത്തും.
പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ
വിദഗ്ധ സംഘവും വിജിലൻസും നേരത്തെ ഇതുസംബന്ധിച്ച് രണ്ടു തവണ യോഗം ചേരുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. കെട്ടിടത്തിന് ബലക്കുറവില്ലെന്നാണ് വിജിലസിന്റെ പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ തൂണുകളുടെ ബലം പരിശോധിക്കുന്നതിനായുള്ള ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് എന്നിവയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക