കൃഷിയിടത്തില്‍ കയറിയ രാജവെമ്പാലയ്ക്ക് നേരിടേണ്ടി വന്നത് നായ്ക്കളുടെ ക്രൂരമായ ആക്രമണം. കൃഷിയിടത്തിന് കാവല്‍ നില്ക്കുന്ന ഒൻപത് നായ്ക്കളാണ് രാജവെമ്പാലയെ അക്രമിച്ചത്. അതിക്രമിച്ചു കയറിയ പാമ്പിനെ കടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. നായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷനേടാനായി സമീപത്തെ മരത്തിലാണ് പാമ്പ് അഭയം കണ്ടെത്തിയത്.
മരത്തിന് ചുറ്റും കുരച്ച് ബഹളം വെച്ച നായ്ക്കളെ ശ്രദ്ധിച്ചപ്പോഴാണ് രാജവെമ്പാലയെ താനി സാഥി എന്നയാള്‍ കണ്ടത്. മരത്തിന്റെ ചുറ്റില്‍ നിന്നും നായ്ക്കളെ മാറ്റിയതിന് ശേഷം പാമ്പ് പിടുത്തക്കാരനെ വിവരം അറിയിക്കുകയായിരുന്നു.
ഉഗ്ര വിഷമുളള 72 ഓളം പാമ്പുകൾക്ക് ഒപ്പം ചെലവിട്ടത് 72 മണിക്കൂര്‍; ഗിന്നസ് റെക്കോര്‍ഡിന് പിന്നിലെ കഥ ഇങ്ങനെ
13 അടിയോളം നീളമുളള കൂറ്റൻ രാജവെമ്പാലയാണ് നായ്ക്കളെ പേടിച്ച് മരത്തിന് മുകളില്‍ അഭയം തേടിയത്.പാമ്പ് പിടുത്തക്കാര്‍ എത്തി ഉടൻ തന്നെ പാമ്പിന്റെ തലയില്‍ പിടികൂടി ബാസ്ക്കറ്റിനുളളിലാക്കി. നായ്ക്കളുടെ ആക്രമണത്തില്‍ പാമ്പിന്റെ ശരീരത്തിലാകെമാനം പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക