മുംബൈ: തീവണ്ടിയില്‍ ഓടിക്കയറുന്നതിനിടെ വീണ യാത്രക്കാരന്റെ ജീവന് രക്ഷയായി പോലീസുകാരന്. മുംബൈ പോലീസിലെ കോണ്‍സ്റ്റബിള്‍ യോഗേഷ് ഹിരേമഠാണ് സാഹസികമായി യാത്രക്കാരന്റെ ജീവന് രക്ഷിച്ചത്.
തീവണ്ടി നീങ്ങിത്തുടങ്ങിയതിനു ശേഷമാണ് ഈ യാത്രക്കാരന് പ്ലാറ്റ്ഫോമിലെത്തിയത്. തുടര്‍ന്ന് തീവണ്ടിയിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ഈ സമയത്ത് യോഗേഷ് അദ്ദേഹത്തെ പിന്നിലേക്ക് പിടിച്ചുവലിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.
യോഗേഷ് രക്ഷപ്പെടുത്തിയ ആള് ആരാണെന്ന് വ്യക്തമായിട്ടില്ല. യോഗേഷ് യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ മുംബൈ പോലീസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
https://twitter.com/MumbaiPolice/status/1346143105179783168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1346143105179783168%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bignewslive.com%2Fnews%2Fbreaking-news-india%2F226713%2Fmumbai-cop-saves-man-who-slipped-trying-to-board-moving-train%2F
പ്രതികരിക്കാൻ ഇവിടെ എഴുതുക