കണ്ണൂർ :തളിപ്പറമ്പ് നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ ആരംഭിക്കുന്ന നാലുമാസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ മുഖേനയാണ് കോഴ്സ് നടത്തുന്നത്. പ്രായപരിധി 18നും 35 നും ഇടയില്‍. അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും കോഴ്സ് പൂര്‍ത്തീകരിച്ചു ജോലിക്ക് പോകാന്‍ സന്നദ്ധരായിട്ടുള്ളവരും നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാരും ആയിരിക്കണം. അപേക്ഷകര്‍ നഗരസഭയിലുള്ള എന്‍ യു എല്‍ എം കുടുംബശ്രീ ഓഫീസ് മുഖേന ബന്ധപ്പെടണം. വിശദവിവരങ്ങള്‍ക്കും അപേക്ഷ നല്കുന്നതിനുമായി അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍, തളിപ്പറമ്പ്, 670142. ഫോണ്‍ 9746394616, 9995004269.
പ്രതികരിക്കാൻ ഇവിടെ എഴുതുക