ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍.
2012-ല്‍ നടന്ന അപകടത്തെ തുടര്‍ന്നാണ് ജഗതി സിനിമയില്‍ നിന്നും വിട്ടു നിന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് പരസ്യ ചിത്രങ്ങളില്‍ ജഗതി അഭിനയിച്ചിരുന്നു. നിരവധി സിനിമകളിലേക്കും ജഗതിയെ വിളിച്ചിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. സിബിഐ സീരിസുകളില്‍ വിക്രം എന്ന സിബിഐ ഓഫീസറെയാണ് ജഗതി അവതരിപ്പിച്ചിരുന്നത്.
മലയാള സിനിമയില്‍ വീണ്ടും ഒ.ടി.ടി. റിലീസ്; സുരാജ്-നിമിഷ ചിത്രം ‘നീ സ്ട്രീമി’ല്‍ എത്തുന്നു
കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗതിയുടെ നിലവിലെ ആരോഗ്യ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ചിത്രത്തിലെ കഥാപാത്രമെന്നാണ് സൂചന. എസ്.എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജഗതിയുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.
അമല്‍ നീരദ് ഒരുക്കുന്ന ബിഗ് ബി ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാലിന്റെയും രത്തീന അര്‍ഷാദ് ഒരുക്കുന്ന മറ്റൊരു ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാകും സിബിഐ 5ല്‍ മമ്മൂട്ടി അഭിനയിക്കുക. ആദ്യ സീരിസുകളില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ മുകേഷ്, സായ് കുമാര്‍ എന്നീ താരങ്ങളും അഞ്ചാം ഭാഗത്തില്‍ വേഷമിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക