കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ താണ – ആനയിടുക്ക് റെയില്‍വെ ഗെയിറ്റ് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് 1.56 കോടി രൂപയുടെ ഭരണാനുമതിയായി. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ഇടപെടലിനെ തുടര്‍ന്ന് ബജറ്റില്‍ തുക വകയിരുത്തുകയായിരുന്നു.
ടാറിംഗ് പൂര്‍ത്തിയാകുന്നതോടുകൂടി കണ്ണൂര്‍ ജില്ലാ ആശുപത്രി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഗതാഗത കുരുക്ക് ഇല്ലാതെ താണ ആനയിടുക്ക് കണ്ണൂര്‍ സിറ്റി വഴി ജില്ലാ ആശുപത്രിയിലേക്ക് എത്താന്‍ സാധിക്കും. 1.20 കിലോമീറ്റര്‍ നീളത്തില്‍ 7.5 മീറ്റര്‍ വീതിയിലാണ് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നത്. ഇരുവശങ്ങളിലുമായി ഓടകളും നിര്‍മ്മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക